Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mission Samudra

കേ​ര​ള​ത്തെ പോ​ർ​ട്ട് സി​റ്റി​യാ​ക്കാ​ൻ 'മി​ഷ​ൻ സ​മു​ദ്ര'

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക മാ​​​രി​​​ടൈം ഭൂ​​​പ​​​ട​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തെ വ​​​ൻ​​​ശ​​​ക്തി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള മി​​​ഷ​​​ൻ സ​​​മു​​​ദ്ര ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. കേ​​​ര​​​ള​​​ത്തെ ഒ​​​രു പോ​​​ർ​​​ട്ട് സി​​​റ്റി​​​യാ​​​ക്കി മാ​​​റ്റു​​​മെ​​​ന്ന് ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​ഷ​​​ൻ സ​​​മു​​​ദ്ര പ​​​ദ്ധ​​​തി​​​ക്കാ​​​യി 400 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ 600 കി​​​ലോ​​​മീ​​​റ്റ​​​ർ തീ​​​ര​​​ദേ​​​ശ​​​വും തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളും ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളു​​​മെ​​​ല്ലാം ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണ് മി​​​ഷ​​​ൻ സ​​​മു​​​ദ്ര വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്.

വി​​​ഴി​​​ഞ്ഞം, കൊ​​​ച്ചി തു​​​റ​​​മു​​​ഖ​​​ങ്ങ​​​ൾ​​​ക്കു ചു​​​റ്റും നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​ക​​​ൾ, സ്റ്റ​​​ഫിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ൾ, ഡ്രൈ ​​​പോ​​​ർ​​​ട്ട് എ​​​ന്നി​​​വ ആ​​​രം​​​ഭി​​​ക്കും. ആ​​​ഗോ​​​ള ഷി​​​പ്പിം​​​ഗ് വ്യ​​​വ​​​സാ​​​യം ഹ​​​രി​​​ത ഇ​​​ന്ധ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റി​​​യ അ​​​വ​​​സ​​​രം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി ഗ്രീ​​​ൻ ബ​​​ങ്ക​​​റിം​​​ഗ് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ തു​​​റ​​​മു​​​ഖ​​​മാ​​​യി വി​​​ഴി​​​ഞ്ഞ​​​ത്തെ ഉ​​​യ​​​ർ​​​ത്തും. മ​​​ദ​​​ർ​​​ഷി​​​പ്പ് നി​​​ർ​​​മാ​​​ണം, അ​​​വ​​​യു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മാ​​​ക്കി ക​​​പ്പ​​​ൽ നി​​​ർ​​​മാ​​​ണ കേ​​​ന്ദ്രം സ്ഥാ​​​പി​​​ക്കും. ഇ​​​തി​​​നാ​​​യി ആ​​​വ​​​ശ്യ​​​മാ​​​യ സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ത്ത് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം ഉ​​​റ​​​പ്പാ​​​ക്കും. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ണ്ടാ​​​കു​​​ന്ന തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തു ജീ​​​വി​​​ക്കു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു സം​​​വ​​​ര​​​ണം ന​​​ൽ​​​കും.

കേ​​​ര​​​ള മാ​​​രി​​​ടൈം ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കും. നോ​​​ണ്‍ മേ​​​ജ​​​ർ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​നം, ക​​​ട​​​ൽ വ​​​ഴി​​​യു​​​ള്ള ച​​​ര​​​ക്കു ഗ​​​താ​​​ഗ​​​തം, തു​​​റ​​​മു​​​ഖ അ​​​ധി​​​ഷ്ഠി​​​ത വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ, തു​​​റ​​​മു​​​ഖ ഭൂ​​​മി​​​ക​​​ൾ, കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ, മ​​​റ്റ് ആ​​​സ്തി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ മാ​​​രി​​​ടൈം ടൂ​​​റി​​​സം, ലോ​​​ജി​​​സ്റ്റി​​​ക്സ്, മാ​​​രി​​​ടൈം വ്യ​​​വ​​​സാ​​​യം, മാ​​​രി​​​ടൈം നി​​​യ​​​മ വി​​​ദ്യാ​​​ഭ്യാ​​​സം, മാ​​​രി​​​ടൈം മ്യൂ​​​സി​​​യം എ​​​ന്നി​​​വ​​​യെ​​​ല്ലാം മാ​​​രി​​​ടൈം ന​​​യ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും.

വ​​​ൻ​​​കി​​​ട-​​​ചെ​​​റു​​​കി​​​ട തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളെ വി​​​ക​​​സി​​​പ്പി​​​ച്ച് ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി ജ​​​ല​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​നം വി​​​ക​​​സി​​​പ്പി​​​ക്കും. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ച​​​ര​​​ക്കു ഗ​​​താ​​​ഗ​​​തം, തു​​​ട​​​ർ​​​ന്ന് യാ​​​ത്രാ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ, അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ച്ച് ഏ​​​കീ​​​കൃ​​​ത നെ​​​റ്റ്‌വ​​​ർ​​​ക്ക് എ​​​ന്നി​​​വ സ്ഥാ​​​പി​​​ക്കും.

വി​​​ഴി​​​ഞ്ഞം ട്രാ​​​ൻ​​​സ്ഷി​​​പ്മെ​​​ന്‍റ് ടെ​​​ർ​​​മി​​​ന​​​ലി​​​നെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഗ​​​താ​​​ഗ​​​ത ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി ബാ​​​ല​​​രാ​​​മ​​​പു​​​രം-​​​വി​​​ഴി​​​ഞ്ഞം ഭൂ​​​ഗ​​​ർ​​​ഭ റെ​​​യി​​​ൽ, വി​​​ഴി​​​ഞ്ഞം-​​​നാ​​​വാ​​​യി​​​ക്കു​​​ളം ഒൗ​​​ട്ട​​​ർ റിം​​​ഗ് റോ​​​ഡ് എ​​​ന്നീ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള സ്ഥ​​​ല​​​മേ​​​റ്റെ​​​ടു​​​ക്ക​​​ലും നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കും.

തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ന് സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി​​​യും റെ​​​യ​​​ർ എ​​​ർ​​​ത്ത് ആ​​​ൻ​​​ഡ്
ക്രി​​​ട്ടി​​​ക്ക​​​ൽ മി​​​ന​​​റ​​​ൽ​​​സ് ഇ​​​ട​​​നാ​​​ഴി​​​യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഏ​​​കീ​​​കൃ​​​ത സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യാ​​​യി സം​​​യോ​​​ജി​​​പ്പി​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണ കേ​​​ര​​​ള സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി​​​യും റെ​​​യ​​​ർ എ​​​ർ​​​ത്ത് ആ​​​ൻ​​​ഡ് ക്രി​​​ട്ടി​​​ക്ക​​​ൽ മി​​​ന​​​റ​​​ൽ​​​സ് ഇ​​​ട​​​നാ​​​ഴി​​​യും ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​രു​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു​​​മാ​​​യി 150 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ നോ​​​ള​​​ജ് ആ​​​ൻ​​​ഡ് സ്പേ​​​സ് ടെ​​​ക്നോ​​​ള​​​ജി ഹ​​​ബ്ബാ​​​യും കൊ​​​ല്ല​​​ത്തെ ധാ​​​തുസം​​​സ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും അ​​​പൂ​​​ർ​​​വ ധാ​​​തു​​​ക്ക​​​ളു​​​ടെയും കേ​​​ന്ദ്ര​​​മാ​​​യും ആ​​​ല​​​പ്പു​​​ഴ​​​യെ ഇ​​​ന്ത്യ​​​യു​​​ടെ ബ്ലൂ ​​​ഇ​​​ക്കോ​​​ണ​​​മി കേ​​​ന്ദ്ര​​​മാ​​​യും മാ​​​റ്റു​​​മെ​​​ന്നാ​​​ണു പ്ര​​​ഖ്യാ​​​പ​​​നം. ഇ​​​തി​​​ന്‍റെ സാ​​​ധ്യ​​​ത​​​കളെ​​​ക്കു​​​റി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ദ​​​ഗ്ധ ഏ​​​ജ​​​ൻ​​​സി​​​യെ നി​​​യോ​​​ഗി​​​ക്കും.

ലോ​​​ജി​​​സ്റ്റി​​​ക്സ്, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ, ഉ​​​ത്പാ​​​ദ​​​നം, ഗ​​​വേ​​​ഷ​​​ണം, പ്ര​​​കൃ​​​തി വി​​​ഭ​​​വ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ ഒ​​​റ്റ വി​​​ക​​​സ​​​ന ച​​​ട്ട​​​ക്കൂ​​​ട്ടി​​​ലേ​​​ക്കു ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ദ​​​ക്ഷി​​​ണ കേ​​​ര​​​ള സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി ശ​​​ക്ത​​​മാ​​​യ സ​​​മ്മി​​​ശ്ര സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​തു​​​വ​​​ഴി സ്വ​​​കാ​​​ര്യ നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ഭാ​​​വി​​​യി​​​ൽ കേ​​​ര​​​ള​​​ത്തെ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ രാ​​​ജ്യ​​​ത്തെ ത​​​ന്നെ മു​​​ൻ​​​നി​​​ര സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​ക്കു​​​മെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​തീ​​​ക്ഷ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം, തീ​​​ര​​​ദേ​​​ശ​​​ത്തെ നി​​​ർ​​​ണാ​​​യ​​​ക ധാ​​​തു​​​സ​​​ന്പ​​​ത്ത്, അ​​​പൂ​​​ർ​​​വ ധാ​​​തു​​​ക്ക​​​ളു​​​ടെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ, ബ​​​ഹി​​​രാ​​​കാ​​​ശ-​​​സാ​​​ങ്കേ​​​തി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത സാ​​​ധ്യ​​​ത​​​ക​​​ളു​​​ള്ള ഒ​​​രു ബ്ലൂ ​​​ഇ​​​ക്കോ​​​ണ​​​മി തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ് തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ട​​​നാ​​​ഴി​​​ക​​​ൾ​​​ക്കു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ തു​​​റ​​​ന്ന​​​ത്.

Latest News

Corehub Up